*നീ 7 -12 -2016
------------------------------
ഡോ കെ ജി ബാലകൃഷ്‌ണൻ
-----------------------------------------------
നീ പോയി!
അംബരവാതിൽ തുറന്നേതോ
പാതിരാക്കാറ്റിൻ സുഗന്ധമായി!
നീ പോയി!
നീലനിലാവിലലിഞ്ഞൊരു
തീരാക്കനവായി
ജാലമായി!
നീ പോയി;
നിത്യമാം
സത്യത്തിനിത്തിരി
പോരായ്മ
തീരായ്മ
തീർക്കുവാനായ്!
ആരൊക്കെയിന്നോളം
പൊന്നണിയിച്ചിട്ടും
തീരാച്ചമയം തികയ്ക്കുവാനായ്!
നീ പോയി;
നിത്യത്തിനുത്തുംഗശൃംഗത്തിൽ
നൃത്തം ചവിട്ടിത്തിമർക്കുവാനായ്,
നീ പോയി;
വെള്ളപ്പിറാക്കൾക്കുകൂട്ടിനാ-
യേഴാഭയോലും സുരാഗമായി!
2
കണ്ടു!
ഞാനിന്നലെ നിന്നെ-
യെന്നുണ്മയിൽ-
ക്കണ്ടു;
"കേജിബി"!
വിളിശ്രവിച്ചു!
പിന്നെ ഞാനെങ്ങനെ
രണ്ടക്ഷരം കൊരു-
ത്തമ്പിളിത്തെല്ലിൽ നിൻ
ചിത്ര-
മെഴുതാതെ-
ഇക്ഷണപ്പല്ലക്കിൽ
നിന്നോർമ്മതന്നെഴു-
ന്നള്ളത്തിനാനന്ദ-
ഗീതം മെനയാതെ
സ്വാഗതമോതുന്നു
കൂട്ടുകാരാ!
-----------------------------------------------
*എന്റെ പ്രിയകൂട്ടുകാരൻ
"ഭാഗ്യ"ത്തിന്
---------------------------------------------------
- indian poet dr.k.g.balakrishnan
Amazon.com
Author
7-12-2016
--------------------------------------------------------
------------------------------
ഡോ കെ ജി ബാലകൃഷ്‌ണൻ
-----------------------------------------------
നീ പോയി!
അംബരവാതിൽ തുറന്നേതോ
പാതിരാക്കാറ്റിൻ സുഗന്ധമായി!
നീ പോയി!
നീലനിലാവിലലിഞ്ഞൊരു
തീരാക്കനവായി
ജാലമായി!
നീ പോയി;
നിത്യമാം
സത്യത്തിനിത്തിരി
പോരായ്മ
തീരായ്മ
തീർക്കുവാനായ്!
ആരൊക്കെയിന്നോളം
പൊന്നണിയിച്ചിട്ടും
തീരാച്ചമയം തികയ്ക്കുവാനായ്!
നീ പോയി;
നിത്യത്തിനുത്തുംഗശൃംഗത്തിൽ
നൃത്തം ചവിട്ടിത്തിമർക്കുവാനായ്,
നീ പോയി;
വെള്ളപ്പിറാക്കൾക്കുകൂട്ടിനാ-
യേഴാഭയോലും സുരാഗമായി!
2
കണ്ടു!
ഞാനിന്നലെ നിന്നെ-
യെന്നുണ്മയിൽ-
ക്കണ്ടു;
"കേജിബി"!
വിളിശ്രവിച്ചു!
പിന്നെ ഞാനെങ്ങനെ
രണ്ടക്ഷരം കൊരു-
ത്തമ്പിളിത്തെല്ലിൽ നിൻ
ചിത്ര-
മെഴുതാതെ-
ഇക്ഷണപ്പല്ലക്കിൽ
നിന്നോർമ്മതന്നെഴു-
ന്നള്ളത്തിനാനന്ദ-
ഗീതം മെനയാതെ
സ്വാഗതമോതുന്നു
കൂട്ടുകാരാ!
-----------------------------------------------
*എന്റെ പ്രിയകൂട്ടുകാരൻ
"ഭാഗ്യ"ത്തിന്
---------------------------------------------------
- indian poet dr.k.g.balakrishnan
Amazon.com
Author
7-12-2016
--------------------------------------------------------
No comments:
Post a Comment